കോവിഡ് ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരണപ്പെട്ടു.

  • 23/09/2020

കുവൈത്ത്‌ സിറ്റി : കോവിഡ് ചികിത്സയിലിരുന്ന ആലപ്പുഴ സ്വദേശി മരണപ്പെട്ടു, ആലപ്പുഴ ചേർത്തല സ്വദേശി ടോമി വർഗ്ഗീസ്‌ (57) ആണു  മരണമടഞ്ഞത്‌. കോവിഡ്‌ ബാധയേറ്റ്‌ കുറച്ചു ദിവസങ്ങളായി ജാബിർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇദ്ദേഹം. അൽ അറബി എനർജ്ജി ടെക്‌ കമ്പനിയിലെ കരാർ ജീവനക്കാരനായിരുന്നു . ഭാര്യ പരേതയായ എൽസമ്മ, മക്കൾ ടെൽഗി, ടെസിലി. മൃതദേഹം കോവിഡ്‌ പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.

Related News