കെ.ഡി. എൻ.എ അനുശോചിച്ചു

  • 25/09/2020

നാദവിസ്മയം നിലച്ചു. പ്രിയപ്പെട്ട എസ്.പി.ബി : എസ്.പി ബാലസുബ്രഹ്മണ്യം എന്ന നാദവിസ്മയം നിലച്ചു. 74 വയസ്സിനിടയ്ക്ക് വിവിധ ഭാഷകളിലായി  40,000 ഓളം സിനിമാ ഗാനങ്ങൾ പാടി 'ഗിന്നസ് ബുക്കിൽ' ഇടം നേടിയിട്ടുണ്ട്.  അതോടൊപ്പം തന്നെ 45 ഓളം സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അവസാനമായി പാടിയത് എം.എ. നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന സിനിമയിൽ ആണ്.  "അയ്യാ സാമി" എന്ന ടൈറ്റിൽ ഗാനം 27 വർഷങ്ങൾക്ക് ശേഷം യേശുദാസുമൊന്നിച്ചുള്ളതാണ് എന്ന  പ്രത്യേകതയും ഉണ്ട്. 

ശ്രീപതി പണ്ഡിതാരാധ്യയുല ബാലസുബ്രഹ്മണ്യം  എന്ന എസ്. പി. 1946 ജൂണ് 4 ന് ആന്ധ്ര പ്രദേശിലെ നെല്ലൂർ സ്വദേശികളായ എസ്.പി.സുബ്രഹ്മണ്യ മൂർത്തിയുടെയും, ശകുന്തളാമ്മയുടെയും മകനായി ജനിച്ചു. കുടുംബം  അഞ്ചു സഹോദരിമാരും രണ്ടു സഹോദരന്മാരും അടങ്ങുന്നതായിരുന്നു.  പത്‌നി സാവിത്രി, പ്രശസ്ത ഗായകനായ എസ്.പി.ബി.ചരൺ, പല്ലവി എന്നിവർ മക്കൾ. 
പത്മശ്രീ, പത്മവിഭൂഷൻ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1966 ൽ പിന്നണി ഗായകൻ എന്ന നിലയിൽ ആദ്യത്തെ തെലുങ്ക് സിനിമാ ഗാനം പുറത്തിറങ്ങിയത് മുതൽ 16 ഇന്ത്യൻ ഭാഷകളിൽ മാധുര്യമേറിയ ആ ശബ്ദവിസ്മയം പതിറ്റാണ്ടുകൾ നെഞ്ചിലേറ്റി.എസ്. പി. എന്ന ആ നാമം ഒരിക്കലും സിനിമാ ഗാനശാഖയ്ക്ക് പകരം വെക്കാനില്ലാത്ത ഒരു നാദ വിസ്മയമായി നിലകൊള്ളുകതന്നെ ചെയ്യും അദ്ദേഹത്തിന്റെ നിര്യാണത്തിൽ കെ.ഡി.എൻ.എ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. 

Related News