'രക്ത ദാനം മഹാധാനം' കെ കെ എം എ ക്യാമ്പ് സംഘടിപ്പിക്കുന്നു

  • 27/09/2020

കുവൈറ്റ്‌ : മാനവീക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച, ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തില്‍ കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ( കെ കെ എം എ ) സന്നദ്ധ സേവന വിഭാഗമായ മാഗ്നറ്റ് വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിൽ  ആതുര സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കൊണ്ട്  സജീവമായ മഗ്നെറ് നടത്തുന്ന ബ്ലഡ്‌ ഡോനെഷൻ ക്യാമ്പ് മഹാമാരി കൊണ്ട് പ്രയാസപ്പെടുന്നവർക്ക് സമർപ്പിക്കുന്ന  മാനുഷിക കർമ്മം കൂടിയാണ്.

കുവൈറ്റ്‌ ജാബ്രിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ 2020 ഒക്ടോബര്‍ 2 വെള്ളിയാഴ്ച വൈകീട്ട് 3 മണി മുതല്‍ 7 മണി വരെയാണ് ക്യാമ്പ് നടക്കുക. "രക്തദാനം മഹാദാനം" എന്ന മഹത്തായ ആശയം മുന്‍ നിര്‍ത്തി കുവൈത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മാഗ്നറ്റ് വിഭാഗം സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പില്‍ 300 ലേറെപ്പേര്‍ രക്തം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

രക്തം നല്‍കാന്‍ താല്പര്യമുള്ളവര്‍ (99483350- 99428719- 99514646 ) ഈ നമ്പറിൽ ബന്ധപെടാവുന്നതാണ് 

Related News