കുവൈത്തിൽ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 28/09/2020

കുവൈറ്റ് സിറ്റി : കുവൈത്തിൽ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു, തലശ്ശേരി സ്വദേശി ഖാലിദ് മുലാമ്പത്, (58) ആണ് മരണപ്പെട്ടത് . കുവൈറ്റ് ഇന്റീരിയർ മന്ത്രാലയത്തിലും, ഗതാഗത മന്ത്രാലയത്തിലും 25 വർഷത്തോളം ജോലി ചെയ്തു വിരമിച്ച അദ്ദേഹം   കുടുംബ സമേതം അന്തലൂസിലായിരുന്നു താമസം. എഞ്ചിനീയർ ഇബ്രാഹിം, അബ്ദുല്ല, ഇസ്മായിൽ എന്നിവർ മക്കളാണ്. സമീദ  യാണ് ഭാര്യ. അനുജന്മാരായ ഉമ്മർ, ഉസ്മാൻ എന്നിവർ കുവൈറ്റിലുണ്ട്. നാളെ കുവൈറ്റിൽ ഖബറടക്കും

Related News