സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ് , എസ്.പി.ബി അനുസ്മരണ സംഗീത ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.

  • 29/09/2020

കുവൈറ്റ്: ഇന്ത്യൻ സംഗീതത്തിലെ ഇതിഹാസവും 16 ഭാഷകളിലായി 40,000 ലധികം ഗാനങ്ങൾ ആലപിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം കണ്ടെത്തിയ  പത്മഭൂഷൺ  എസ് .പി. ബാലസുബ്രഹ്മണ്യത്തിന്   സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈറ്റ്  (സിഐഎസ്-കുവൈറ്റ്) ഡാർഡ്-ഇ-ദിൽ  എന്ന പേരിൽ സംഗീത ശ്രദ്ധാഞ്ജലി സംഘടിപ്പിച്ചു.

പ്രസിഡണ്ട് വിഭീഷ് തിക്കോടിയുടെ അധ്യക്ഷതയിൽ ഭവൻസ് സ്മാർട്ട് സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ അനുസ്മരണ പ്രഭാഷണവും
സി.ഐസ് ഉപദേശക സമിതി ചെയർമാൻ  ഡോ. സുരേന്ദ്ര നായക്  അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഹിന്ദി, തെലുങ്ക്, കന്നട, തമിഴ് എന്നീ   ഭാഷകളിലായി എസ്.പി.യുടെ വിവിധ ഗാനങ്ങളിലൂടെ കുവൈറ്റിലെ കലാകാരൻമാരായ 
 കിഷോർ ആർ മേനോൻ, സിന്ധു രമേശ്, ഡോ. ആന്റണി സെബാസ്റ്റ്യൻ, ഡോ.സുസോവന സുജിത് നായർ, ഡോ. സുരേന്ദ്ര നായക്,  സൂര്യ സലിൻ,രതീഷ് കുറുമാശ്ശേരി,  അംബിക രാജേഷ്, വെന്നേല ജഗദാബി,  ഷൈജു പള്ളിപ്പുറം ,  അശുതോഷ് യാദവ്,  മഹേഷ് അയ്യർ, 
 സിജിത രാജേഷ്, മഹാദേവൻ അയ്യർ എന്നിവർ സംഗീതാർച്ചന  നടത്തി.

ഗായകരായ  അംബിക രാജേഷ്, ഷൈജു പള്ളിപ്പുറം എന്നിവർ അവതാരകരായ ചടങ്ങിൽ   സി.ഐ.എസ് ജനറൽ സിക്രട്ടറി ശ്രീജിത്ത് നായർ സ്വാഗത പ്രഭാഷണവും എക്സിക്യൂട്ടീവ് അംഗം സതീഷ് നന്ദിയും രേഖപെടുത്തി.

Related News