MAKids ; കുട്ടികളുടെ കൂട്ടായ്മ രൂപീകരിച്ചു.

  • 30/09/2020

മലപ്പുറം ജില്ലാ അസോസിയേഷന്റെ പോഷക സംഘടനയായ രൂപീകരിച്ച കുട്ടികളുടെ കൂട്ടായ്‌മ MAKids ഭാരവാഹികളെ പ്രഖ്യാപിച്ചു . സൂം മീറ്റിംഗിലൂടെയാണ് പ്രഥമ ഭാരവാഹികളൂടെ പ്രഖ്യാപനം നടന്നത്. പ്രസിഡന്റ് ശ്രീ.വാസുദേവൻ മമ്പാട് അദ്ധ്യക്ഷനായുള്ള ZOOM പരിപാടിയിൽ ജനറൽ സെക്രട്ടറി ശ്രീ.മുസ്തഫ മാറഞ്ചേരി സ്വഗതവും, ജോയിന്റ് സെക്രട്ടറി ശ്രീമുഹമ്മദ്‌ അഷറഫ് മങ്കരത്തൊടി അന്തരിച്ച പ്രശസ്ത ഗായകനായ ശ്രീ.സ്.പി. ബാലസുബ്രഹ്മണ്യത്തിനു ആദരാഞ്ജലികൾ അർപ്പിച്ചു.
അഡ്വൈസറി ബോർഡ്‌ അംഗം ശ്രീ.അനസ്‌ തയ്യിൽ MAKids - ഭാരവാഹികളെ പ്രഘ്യാപിച്ചു. രക്ഷാധികാരി ശ്രീ.ശറഫുദ്ധീൻ കണ്ണേത്ത് , അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ ശ്രീ. മനോജ്‌ കുര്യൻ, ശ്രീ.ബാബു നിലംബൂർ, ശ്രീ.നാസർ മാമ്പള്ളി, ശ്രീ. അഡ്വ :മുഹമ്മദ്‌ ബഷീർ,ട്രെഷർ ശ്രീ.അഭിലാഷ്‌ കളരിക്കൽ, അഷ്‌റഫ് ചൂരോട്ട്  എന്നിവരും, വിവനിതാ വേദിക്ക് വേണ്ടി ശ്രീമതി അഡ്വ :ജസീന ബഷീർ,സെക്രട്ടറി ശ്രീമതി. സലീന ചോലയിൽ, എന്നിവരും ആശംസകൾ അർപ്പിച്ചു .MAK സെക്രട്ടറി ശ്രീ.അനീഷ് കരാട്ട് , പരിപാടിയുടെ നിയന്ത്രണവും ജോയിന്റ് ട്രഷറർ സുനീർ കളിപ്പാടൻ നന്ദിയും പറഞ്ഞു .പുതിയ ഭാരവാഹികളായി പ്രസിഡന്റ്‌ - പവിത്ര പ്രകാശ് , ജനറൽ സെക്രട്ടറി - അഭിയ മാർട്ടിൻ , ട്രഷറർ - സാനിയ ഷമീർ എന്നിവരെയും വൈസ് പ്രസിഡന്റായി സുദേവ് സി വി , ജോയിന്റ് സെക്രട്ടറി - മൻഹ സുനീർ , ജോയിന്റ് ട്രഷററായി ഹിമ അഫ്‌സൽഖാൻ തിരഞ്ഞെടുത്തു.അമാനി അബ്ദുൽ സലാം, അനാമിക വിനോദ്കുമാർ, സരുൺ രാജ്, സാരഗ് രാജ്, മൻഹ ജാസ്മിൻ, വിസ്മയ് ബിജു, ആദിദേവ് ദേവദാസ്, ആസ്റ്റൺ മാർട്ടിൻ, എസ്തർ മറിയ ജോൺ, ഫാത്തിമ മെഹ്‌റ, അദ്നാൻ മുസ്തഫ, ആയിഷ മുസ്‌തഫ എന്നിവരെ ഉൾപ്പെടുത്തി 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Related News