അമീറിന്റെ നിര്യാണത്തിൽ എം ഇ എസ് കുവൈറ്റ് അനുശോചിച്ചു

  • 30/09/2020

കുവൈത്ത്‌ ഭരണാധികാരിയും​ അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ  എം ഇ എസ് കുവൈറ്റ് യൂണിറ്റിന്റെ അഗാധമായ  അനുശോചനം രേഖപെടുത്തുന്നു. കുവൈറ്റിന്റെ ഉന്നതിക്കും അഭിവൃദ്ധിക്കും ഒപ്പം തന്നെ ലോക സമാധാനത്തിനും മനുഷ്യരാശിയുടെ ശാന്തിക്കും വേണ്ടി സമയം കണ്ടത്തുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത വലിയ മനുഷ്യ സ്നേഹിയായ വ്യക്തിത്യമായിരുന്നു അമീറെന്നതു എടുത്തു പറഞ്ഞു. 

കുവൈത്തിന് മാത്രമല്ല , ഗൾഫ് മേഖലക്കും ലോകത്തിനാകെമാനവും  കനത്ത നഷ്ടമാണ് ഈ വിയോഗം. കേവലം ഒരു ഭരണാധികാരി മാത്രം ആയിരുന്നില്ല ഷെയ്ഖ് സബാഹ് അൽ അഹമദ് അൽജാബിർ, ഗൾഫ് മേഖലയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സമാധാനപാലനം ഉറപ്പു വരുത്തുന്നതിൽ  ശുഷ്‌കാന്തി പുലർത്തുകയും അതിലൂടെ മഹത്തായ  ‌ നേട്ടങ്ങൾ കൈവരിച്ച ബഹുമതികളോടായാണ് അമീർ ഇന്ന് വിടവാങ്ങുന്നത്.വിദേശികളെ, വിശിഷ്ട ഇന്ത്യക്കാരെ ഹൃദയത്തോട്  ചേർത്ത് വെച്ച ഭരണാധികാരിയിരുന്നു  അമീർ ഷെയ്ഖ് ജാബിർ അഹമദ് അൽസബാഹ്‌.വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണ്. 

അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ഉന്നത ബഹുമതികളോടെ ആവട്ടെ എന്നും സർവ  ലോക രക്ഷിതാവായ നാഥൻ അദ്ദേഹത്തിന് സ്വർഗം  നൽകി അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടൊപ്പം കുവൈറ്റ്  ജനതയുടെ ദുഃഖത്തിൽ എം ഇ എസ് കുവൈറ്റ് പങ്കു ചേരുകയും ചെയ്യുന്നു.

Related News