മനുഷ്യസ്നേഹത്തിന്റെ നായകന് സ്നേഹാദരങ്ങളോടെ വിട: കെ.കെ.ഐ.സി.

  • 30/09/2020

മനുഷ്യസ്നേഹത്തിന്റെ അന്തർദേശീയ നായകനും അറബ് ലോകത്തെ സമാധാനദൂതനുമായിരുന്ന കുവൈത്ത് അമീർ ശൈഖ്  അൽ അഹ്മദ് അൽ ജാബിർ അസ്വബാഹ് ന്റെ വേർപാടുണ്ടാക്കിയ ദുഃഖത്തിൽ    കുവൈത്ത് ജനതയോടും പ്രവാസി സമൂഹത്തോടുമൊപ്പം പങ്കുചേരുന്നതായി കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 


മാനുഷികസേവനം, ജീവകാരുണ്യം,  സമാധാനവാഞ്ഛ, ഗുണകാംക്ഷാപരമായ നയതന്ത്ര  ഇടപെടലുകൾ, പ്രവാസികളോടുള്ള പരിഗണന തുടങ്ങി അദ്ദേഹത്തിന്റെ ഗുണവിശേഷണങ്ങളെല്ലാം ജനമനസ്സുകളെ സ്വാധീനിക്കത്തക്കതായിരുന്നു. 

രാജ്യത്തിനകത്തും പുറത്തും ഇസ്‌ലാമിക പ്രബോധന സേവന സംരംഭങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്നതിൽ കുവൈത്ത് ഭരണാധികാരികളുടെ പാരമ്പര്യം അദ്ദേഹവും പിന്തുടർന്നു. 

കുവൈത്തിലെ വിവിധ ദേശക്കാരായ പ്രവാസിസമൂഹങ്ങൾക്ക് അവരുടെ ഭാഷയിൽ ജുമുഅ ഖുതുബ നിർവഹിക്കാനായി അനേകം പളളികളിൽ വർഷങ്ങളായി നിലനിൽക്കുന്ന സൗകര്യം ഇതിന്റെ പ്രത്യക്ഷമായ അടയാളങ്ങളിലൊന്നാണ്.

അദ്ദേഹത്തിന്റെ നന്മകൾ പാരത്രിക വിജയപദവികൾക്ക് നിദാനമാകട്ടെയെന്നും ഭരണ സേവന രംഗങ്ങളിൽ അദ്ദേഹത്തിന്റെ മാതൃക പിന്തുടരാൻ പുതിയ അമീറിന് കഴിയട്ടെയെന്നും  ഇസ്ലാഹി സെന്റർ പത്രകുറിപ്പ്  ആശംസിച്ചു.

Related News