കുവൈറ്റ് അമീറിന്‍റെ വേർപാടിൽ ജെ.സി.സി - കുവൈറ്റ് അനുശോചിച്ചു

  • 30/09/2020

കുവൈറ്റ് അമീർ ഹിസ് ഹൈനെസ് ഷെയ്‌ഖ് സബാഹ് അൽ അഹ്മദിന്‍റെ വേർപാടിൽ ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സികുവൈറ്റ് കമ്മിറ്റി അനുശോചിച്ചു. രാജ്യത്തെ ആധുനിക പുരോഗതിയിലേക്ക് നയിച്ച ദീർഘ വീക്ഷണമുണ്ടായിരുന്ന കരുത്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ലോകരാജ്യങ്ങളുടെ സമാധാന ദൂതനായിരുന്ന അദ്ദേഹം രാജ്യത്തിന്‍റെ സാമ്പത്തിക മുന്നേറ്റംസാമൂഹിക-സാംസ്‌കാരിക വികസനംവിദ്യാഭാസ-ആരോഗ്യ പുരോഗതിജനാധിപത്യ സംരക്ഷണം തുടങ്ങി എല്ലാ മേഖലകളെയും ഉന്നതങ്ങളിൽ എത്തിച്ച മനുഷ്യസ്നേഹിയായ ഭരണാധികാരി ആയിരുന്നു.  രാജ്യത്തെ അന്താരാഷ്ട്ര സമിതികളിൽ അംഗമാക്കുന്നതിൽ ഉന്നതമായ പങ്കുവഹിച്ച അദ്ദേഹം അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയമനുഷ്യാവകാശങ്ങൾക്കു പ്രാധാന്യം നൽകിയ ഭരണാധികാരിയായിരുന്നെന്ന് ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സികുവൈറ്റ് കമ്മിറ്റി അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി.

Related News