ബാബ്റി മസ്ജിദ് തകർക്കപ്പെട്ട കേസിൽ കുറ്റാരോപിതരെ വെറുതെവിട്ട സി ബി ഐ കോടതിവിധി നിരാശാപൂർണ്ണവും , നീതി ന്യായ വ്യവസ്ഥക്കുതന്നെ മങ്ങൽ ഏൽപ്പിക്കുന്നതുമാണെന്നു കെ കെ എം എ

  • 30/09/2020

കുവൈറ്റ്‌ : ബാബ്റി മസ്ജിദ് തകർക്കപ്പെട്ട കേസിൽ കുറ്റാരോപിതരെ വെറുതെവിട്ട സി ബി ഐ കോടതിവിധി നിരാശാപൂർണ്ണവും  , നീതി ന്യായ വ്യവസ്ഥക്കുതന്നെ മങ്ങൽ ഏൽപ്പിക്കുന്നതുമാണെന്നു  കെ കെ എം എ പ്രതികരിച്ചു .

നൂറ്റാണ്ടിലേറെ  പള്ളിയായി നിലകൊള്ളുകയും ആരാധന നടക്കുകയും ചെയ്ത ബാബരി മസ്ജിദ് , വ്യക്തമായ ആസൂത്രണത്തിലും ഗൂഡാലോചനയിലുമാണ് തകർക്കപ്പെട്ടത് . മുൻ കോടതിവിധികളിൽ ഇക്കാര്യം പരാമര്ശിക്കപ്പെട്ടിട്ടുണ്ട് . 

എന്നാൽ ഇപ്പോഴത്തെ സി ബി ഐ കോടതിവിധി കുറ്റാരോപിതരെ വെള്ള പൂശുന്നതും സാമാന്യ യുക്തിക്കു നിരക്കാത്ത കാരണങ്ങൾ   നിറഞ്ഞതുമാണ് .ഇന്ത്യൻ ജനാധിപത്യത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും ഒന്നൊന്നായി ദുര്ബലപ്പെടുത്തികൊണ്ടിരിക്കുകയാണ് .ഇന്ത്യൻ ജനതയ്ക്ക് നഷ്ടപ്പെടുന്നത് കേവലം ഒരു പള്ളിയോ , നീതിയോ അല്ല , രാജ്യത്തിന്റെ സ്വത്വവും , ജീവിതാവകാശങ്ങളും ഭരണഘടനയും തന്നെയാണ് .
വിധിക്കെതിരെ ഉന്നത കോടതിയിൽ അപ്പീൽ നൽകണമെന്നും  പ്രസ്താവനയിൽ കെ കെ എം എ ആവശ്യപ്പെട്ടു . 

Related News