കുവൈത് അമീർ ശൈഖ് സബാഹ് അഹ്മദ് അൽസ്സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചനം രേഖപ്പെടുത്തി

  • 30/09/2020

കുവൈത്ത് : രാജ്യ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും പ്രാധാന്യം നൽകിക്കൊണ്ട് ഏറെ  ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച ഉന്നത ഭരണാധികാരിയെയാണ് അദ്ധേഹത്തിന്റെ വേർപാടിലൂടെ  നഷ്ടപ്പെട്ടിട്ടുള്ളത്. അറബ് മുസ്ലിം  രാജ്യങ്ങൾക്കിടയിലെ പ്രശ്ന പരിഹാരത്തിനായി വ്യക്തി തലത്തിലും  നയതന്ത്ര തലത്തിലും അദ്ദേഹം നടത്തികൊണ്ടിരുന്ന ഇടപെടലുകൾ ഏറെ ആശ്വാസകരമായിരുന്നു.  രാജ്യത്തും അന്താരാഷ്ട്ര തലത്തിലും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർവ്വഹിച്ചു വന്നിരുന്ന ജീവ കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ ഒട്ടേറെ ദുർബല വിഭാഗങ്ങൾക്കാണ് ആശ്വാസമായി തീർന്നിട്ടുള്ളത്. മാനവികതയുടെ അമ്പാസഡറായി യു എൻ നൽകിയ ആദരവ്  അദ്ദേഹത്തിനും  രാജ്യത്തിനും  അർഹിക്കുന്ന അംഗീകാരമായിരുന്നു എന്നു ഇന്ത്യൻ ഇസ്ലാഹി സെന്റർ  (ഐ ഐ സി) അനുസ്മരിച്ചു. 

പ്രവാസി സമൂഹത്തോട് എന്നും അനുഭാവപൂർവ്വമായ നയനിലപാടുകൾ സ്വീകരിച്ച അദ്ദേഹത്തിന്റെ ഭരണനയങ്ങൾ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം,  രാജ്യത്തിന്റെയും ജനതയുടെയും ദുഖത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കു ചേരുന്നയും ഭാരവാഹികൾ അറിയിച്ചു.

Related News