രാഹുൽഗാന്ധിയെ കൈയേറ്റം ചെയ്തതിൽ ഒ ഐ സി സി യൂത്ത് വിംഗ് പ്രതിഷേധം രേഖപ്പെടുത്തി.

  • 01/10/2020

യു പി യിൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് സന്ദർശനം നടത്തുന്നതിന് വേണ്ടി പോവുകയായിരുന്ന രാഹുൽ ഗാന്ധിയെയും,പ്രിയങ്കാ ഗാന്ധിയെയും തടയുകയും രാഹുൽ ഗാന്ധിയെ കൈയേറ്റം ചെയ്യുകയും ചെയ്ത യോഗി ഗവണ്മെന്റിന്റെ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധവുമായി ഒ ഐ സി സി യൂത്ത് വിംഗ്.ഇന്ത്യയിൽ ജനാധിപത്യത്തെ നരേന്ദ്രമോധി സർക്കാർ കശാപ്പ് ചെയ്തിരിക്കുകയാണെന്നും ,ഇന്ത്യയിൽ ഒരു പെൺകുട്ടിയും സുരക്ഷിതയല്ലെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാവുന്നതെന്നു, ജനങ്ങൾടെ സുരക്ഷ ഉറപ്പാക്കേണ്ട യു പി പോലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നും കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ സംസ്കരിച്ചത് തികച്ചും മനുഷ്യാവകാശ ലംഘനമാണെന്നും,രാജ്യത്തെ ജനാധിപത്യം വീണ്ടെടുക്കാൻ മുഴുവൻ ജനങ്ങളും ഒറ്റകെട്ടായി ഇറങ്ങണമെന്നും ഒ ഐ സി സി കുവൈത് യൂത്ത് വിംഗ് പത്രകുറിപ്പിലൂടെ അറിയിച്ചു.

Related News