തിരുവനന്തപുരം; തിരുവനന്തപുരത്തെ തീര്‍ഥപാദമണ്ഡപം തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടതിനെതിരെയും അറിയിപ്പില്ലാതെ കെട്ടിടം കയ്യേറിയയതിനെയും എതിരെയും വിദ്യാധിരാജ ട്രസ്റ്റ് രംഗത്ത്.. തിരുവന്തപുരത്തെ വച്ചു നടത്തിയ വാർത്ത സമ്മേളനത്തിലാണ് റവന്യു വകുപ്പ് കാണിച്ചത് കാടത്തമാമെന്നും ഇന്നുവരെ ഒരു സംഘടനയ്ക്കും ഇത്തരത്തിൽ ഒരു അനുഭവം കേരളത്തിൽ നേരിടേണ്ടി വന്നിട്ടില്ലെന്നും ട്രസ്റ്റ്പ്രസിഡന്റ രാമൻ പിള്ള , രക്ഷാധികാരി അഭിയാനന്ദ തീർത്ഥപാദ സ്വാമികൾ ഡോക്ടർ അജയകുമാർ എന്നിവർ ആരോപിച്ചത്.
ഒരറിയിപ്പുമില്ലാതെ നോട്ടീസ് പോലും നൽകാതെ ഒറ്റ ദിവസം കൊണ്ട് ഉത്തരവിട്ടു രാത്രിതന്നെ കെട്ടിടം കയ്യേറി ഒഴിപ്പിച്ചത് ആരുടെയൊക്കെയോ ഗൂഢാലോചനകളായിരുന്നു എന്നും വിദ്യാധിരാജ ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ അജയ കുമാർ പറഞ്ഞു .. മുഖ്യമന്ത്രി പോലും പൂർണ സമ്മതവും സമയവും നൽകിയ പരിപാടികളിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നതിന്ന് പിന്നിൽ ആരുടെയൊക്കെയിയോ കറുത്ത കൈകൾ ഉണ്ടെന്നനും റവന്യു വിഭാഗം ആരുടെയോ കെയിലെ ചട്ടുക മാണെന്നും ട്രസ്റ്റ് അംഗങ്ങൾ ആരോപിച്ചു. 2017 , 2019 വർഷങ്ങളിൽ കോടതി തള്ളിക്കളഞ്ഞ അതെ കാരണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വീണ്ടും സർക്കാർ ഇത്തരത്തിൽ ദ്രോഹിക്കുന്നതെന്നും ഒരു നവോദ്ധാന നായകനോട് കാണിക്കുന്ന അവഹേളനമാണ് ഇതെന്നും ട്രസ്റ്റ് അംഗങ്ങൾ വാർത്ത സമ്മളനത്തിൽ പറഞ്ഞു ..
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?