കുവൈത്തില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

  • 10/05/2021

കുവൈത്ത് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിച്ചു. പെരുന്നാള്‍ ദിനം മുതലാണ്  തീരുമാനം നടപ്പിലാകുക. പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനം എടുത്തത്.മാര്‍ച്ച മാസം മുതലാണ് രാജ്യത്ത് രണ്ടാമതും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. നിലവില്‍ വൈകീട്ട് 7 മണി മുതല്‍ 5 മണിവരെയാണ് കര്‍ഫ്യൂ സമയം.

കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് റെസ്റ്റോറന്റുകളും സിനിമാ തീയേറ്ററുകളും  കുട്ടികളുടെ ഗെയിം  സെന്‍ററുകളും അനുവദിക്കുമെന്നും വാര്‍ത്തകളുണ്ട്.  രാജ്യത്ത് കൂടുതല്‍ കോവിഡ് വാക്സിന്‍ ഇറക്കുമതി ചെയ്യുവാനും കൂടുതല്‍ വാക്സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് രാജ്യത്ത് എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുത്തിവെപ്പ് എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതേസമയം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ അടുത്ത വര്‍ഷം വരെ തുടരുമെന്നമാണ്  റിപ്പോര്‍ട്ടുകള്‍. കര്‍ഫ്യൂ ഒഴിവാക്കിയാലും വിവാഹ പാര്‍ട്ടികള്‍, പൊതു-സ്വകാര്യ ചടങ്ങുകള്‍, ഹാളുകളിലെ സമ്മേളനങ്ങള്‍ പോലുള്ള ഒത്തുചേരലുകളുടേയും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചനകള്‍. 

update :

Related News