കുവൈത്തിൽ ഭാഗിക കർഫ്യൂ പിൻവലിച്ചു, റെസ്റ്റോറന്റുകളിൽ പ്രവേശനമില്ല.

  • 10/05/2021

കുവൈറ്റ് സിറ്റി :   കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ഭാഗിക കര്‍ഫ്യൂ പിന്‍വലിച്ചു. പെരുന്നാള്‍ ദിനം മുതലാണ്  തീരുമാനം നടപ്പിലാകുക. റെസ്റ്റോറന്റുകൾ ജനങ്ങൾക്കായി തുറക്കില്ല, നിലവിലെ സ്ഥിതി തുടരാം, ഡെലിവറി സർവീസുകൾ മാത്രം അനുവദിക്കും , ഷീഷ - ഹുക്ക കഫേകൾ തുറക്കില്ല . കര്‍ശനമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട്  സിനിമാ തീയേറ്ററുകളും  കുട്ടികളുടെ ഗെയിം  സെന്‍ററുകളും അനുവദിക്കും.  വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്നും റിപ്പോർട്ട് . കൂടുതൽ വിവരങ്ങൾ ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ ലഭ്യമാകും .

update:

Related News