കേരളത്തിൽ കുടുങ്ങിയ സൗദി പൗരന്മാരുമായി സൗദി എയർലൈൻസ് പ്രത്യക വിമാനം പുറപ്പെട്ടു.

  • 27/04/2020

കരിപ്പൂർ: കോവിഡ് പ്രതിരോധ നടപടികളെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ നൂറിലധികം സൗദി പൗരന്മാരുമായി സൗദി എയർലൈൻസ് പ്രത്യേക വിമാനം അൽപ സമയം മുമ്പ് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടു. കരിപ്പൂരിൽ നിന്നും ബാംഗ്ളൂരിലേക്കും തുടർന്ന് അവിടെ നിന്നുള്ള യാത്രക്കാരെയും കയറ്റി ജിദ്ദയിലേക്കുമാണ് യാത്ര. ചികിത്സക്കും വിനോദ സഞ്ചാരത്തിനും എത്തിയവരാണ് കൂടുതലും. ഇന്ന് ഉച്ചക് രണ്ടു മണിയോടെയാണ് കേരളത്തിൽ കുടുങ്ങിയ പൗരന്മാരെ തിരിച്ചു കൊണ്ട് പോകാനായി പ്രത്യേക വിമാനം കരിപ്പൂരിലെത്തിയത്. സൗദി ഏയർലൈൻസിന്റ ബോയിങ് 777-300 വലിയ വിമാനമാണ് കരിപ്പൂരിൽ എത്തിയത്. കേന്ദ്ര സർക്കാരിന്റെയും മറ്റു പ്രത്യക ഏജൻസികളുടെയും അനുമതി പ്രകാരമായിരുന്നു സർവീസ്.

Related News