ഡൽഹി കലാപം: രാജ്യസഭയിലും ലോകസഭയിലും CPM അടിയന്തര പ്രമേയം

  • 02/03/2020

ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വീഴ്ച സഭ നിർത്തിവച്ചു ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം എംപിമാർ രാജ്യസഭയിലും ലോക്‌സഭയിലും അടിയന്തിര പ്രമേയ നോട്ടീസ്‌ നൽകി. എളമരം കരീമും കെ കെ രാഗേഷും രാജ്യസഭയിലും എ എം ആരിഫ്‌ എംപി ലോക്‌സഭയിലുമാണ്‌ നോട്ടീസ്‌ നൽകിയത്‌.

ഡൽഹി കലാപം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയാണ്‌. കലാപത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷാ രാജിവയ്ക്കണം. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച്‌ മരണമടഞ്ഞവരുടെ കുടുംബത്തിനും വീടും സ്ഥാപനങ്ങളും നഷ്‌ടപ്പെട്ടവർക്ക് ആവശ്യമായ സാമ്പത്തിക സഹായവും നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

Related News