ഇന്ത്യയിൽ 28 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ്. ഇതിൽ 16 വിദേശ ടൂറിസ്റ്റുകളും പെടും. യാത്രികർ ആയതിനാൽ അവർ എവിടെയൊക്കെ പോയിരുന്നുവെന്നോ പൊതുസ്ഥലങ്ങളിൽ ആരൊക്കെയായി സമ്പർക്കം പുലർത്തിയെന്നോ കണ്ടെത്തുക അസാധ്യം തന്നെ. വിനോദസഞ്ചാരികൾ തമ്മിലറിയാത്ത അനേകം പേരുമായി ഒപ്പം യാത്രചെയ്യുകയും സമയം ചിലവഴിക്കുകയും ചെയ്യും. അവർ ആരാണെന്ന് നാം ഓർക്കാറുപോലുമില്ല. അവരിൽ പലരും യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ പല ഭാഗങ്ങളിലേല്ക് യാത്ര തുടർന്നിട്ടുമുണ്ടാകും. ഇതെല്ലം സർവസാധാരണമാണുതാനും.
ഇന്ന് രാവിലെ കോസ്റ്റ വിക്ടോറിയ എന്ന ഇറ്റാലിയൻ കപ്പൽ കൊച്ചി തുറമുഖത്തു നങ്കൂരമിട്ടു. അതിലെ 459 യാത്രികരിൽ 305 പേർ ഇന്ത്യക്കാരാണ്. പ്രാഥമിക റിപ്പോർട്ടുകൾ അനുസരിച്ചു അവർക്ക് പനിയോ മറ്റു രോഗലക്ഷണമോ ഇല്ല.
ഇവരിൽ ആരെങ്കിലും കേരളത്തിൽ ഉണ്ടെന്നോ, ആരെങ്കിലും പ്രസരണപൂർവ്വ (incubation period) കാലത്തിലാണോ എന്നും നമുക്കറിയാൻ സാധ്യതയില്ല. ആ നിലക്ക്. ശ്രദ്ധിക്കുക എന്നതുമാത്രമാണ് നമുക്ക് ചെയ്യാനുള്ളത്. തീയേറ്ററുകൾ, ആൾക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങൾ, ഉത്സവങ്ങൾ ഇന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. അവിടെല്ലാം കൊറോണ തടയാനുള്ള മാർഗ്ഗങ്ങൾ നടപ്പിലാക്കാൻ നാം ശ്രദ്ധിക്കണം.
കൊറോണ സംക്രമണം തടയാൻ ലഭ്യമായ മാർഗ്ഗങ്ങൾ നടപ്പിലാക്കിക്കൊണ്ടുവേണം ഇനി വരുന്ന നാളുകളിൽ നമ്മുടെ ആഘോഷങ്ങളും ആചാരങ്ങളും നടപ്പിലാക്കേണ്ടത്. സർക്കാർ സർക്കാരിതര കൂട്ടായ്‌മ ഇതിനുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.
കൊറോണ പ്രത്യേക ദിശയിലേക്ക് കടന്നിരിക്കുന്നു എന്ന് കാണുന്നു. ആഗോള മരണനിരക്ക് 2% എന്നതിൽ നിന്ന് 3.44% എന്നതിലേക്ക് വർധിച്ചിരിക്കുന്നു. ചൈനക്ക് പുറത്തു മരണനിരക്ക് 0.6% ആയിരുന്നത് 1.7% ആയിട്ടുണ്ട്. കൊറോണ ഇനി പിന്തുടരുന്ന വഴികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതും യുക്തമായ നടപടികൾ ഉണ്ടാകേണ്ടതും അടിയന്തിരമായി വന്നിരിക്കുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?