വൃദ്ധരും കുട്ടികളും പുറത്തിറങ്ങരുത്, ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കും; കേന്ദ്ര സർക്കാർ

  • 19/03/2020

ന്യൂഡൽഹി: രാജ്യത്ത് പത്തുവയസിൽതാഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും റദ്ദാക്കി. മാർച്ച്
22 മുതൽ 29 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രാവിമാനങ്ങൾക്കാണ് നിരോധനം ബാധകം. പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ജോലിക്രമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരിൽ 50 ശതമാനം പേർ എല്ലാദിവസവും ഓഫീസിൽഎത്തണം. പകുതി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്താൽ മതിയെന്നാണ് കേന്ദ്രസർക്കാർ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തിൽ മാറ്റം വരുത്തുമെന്നും കേന്ദ്രം വ്യക്തമാക്കി.

Related News