ഇന്ത്യയില്‍ കോവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.

  • 20/06/2020

ന്യൂദല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 14,516 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതിദിന കോവിഡ് വര്‍ധനയില്‍ റെക്കോര്‍ഡ് സംഖ്യയാണിത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 3.95 ലക്ഷമായതായി ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം 375 പേര്‍ കൂടി മരിച്ചതോടെ കോവിഡ് ജീവനെടുത്തവരുടെ എണ്ണം 12,948 ആയിരിക്കയാണ്.
ഇന്നു രാവിലെ വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് കോവിഡ് രോഗമുക്തി 54.12 ശതമാനമാണ്. കോവിഡ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നാലാമതെത്തിയിരിക്കയാണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ , റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയിലേതിനേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകളുള്ളത്.

Related News