കുവൈറ്റ് - ഇന്ത്യ വിമാന സർവീസ് പുനരാരംഭിക്കണമെനാവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി വിദേശകാര്യ മന്ത്രിക്കും കുവൈറ്റ് അംബാസഡർക്കും കത്തയച്ചു.

  • 30/07/2020

ന്യൂഡൽഹി : ജൂലൈ മാസം മുതൽ കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കും,തിരിച്ചും നിർത്തലാക്കിയ വിമാന സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസർകോഡ് ലോകസഭാ അംഗം രാജ്‌മോഹൻ ഉണ്ണിത്താൻ കേന്ദ്ര വിദേശകാര്യമന്ത്രിക്കും കുവൈറ്റ് അംബാസ്സഡർക്കും കത്തയച്ചു, കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു. കുവൈറ്റിലുള്ള നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ യാത്ര മുടങ്ങിയിരിക്കുകയാണ്, കുവൈത് സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം ഇന്ത്യയിൽനിന്ന് കുവൈത്തിലേക്ക് യാത്രാവിലക്കും ഉണ്ട്. ഈ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ എത്രയും പെട്ടന്ന് ഇടപെടണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കത്തിലൂടെ ആവശ്യപ്പെട്ടു.

Related News