ഫേസ്ബുക്കിനും, ടെലഗ്രാമിനും പിഴ

  • 11/06/2021

മോക്സോ: സർക്കാർ ആവശ്യപ്പെട്ട ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിനും, മെസഞ്ചർ ആപ്പായ ടെലഗ്രാമിനും മോസ്കോ കോടതി പിഴ വിധിച്ചു. 1.72 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ഫേസ്ബുക്കിന് പിഴയായി ചുമത്തിയിരിക്കുന്നത്. 1.01 കോടി രൂപയ്ക്ക് തുല്യമായ തുകയാണ് ടെലഗ്രാമിന് പിഴയായി വിധിച്ചത്.

എന്നാൽ റഷ്യൻ ഏജൻസികൾ പുറത്തുവിടുന്ന വാർത്തകൾ പ്രകാരം സർക്കാർ ഈ പ്ലാറ്റ്ഫോമുകളോട് പിൻവലിക്കാൻ ആവശ്യപ്പെട്ട പോസ്റ്റുകളുടെ ഉള്ളടക്കം എന്താണെന്ന് വ്യക്തമല്ല. റഷ്യയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരെ ശക്തമാകുന്ന നിയമങ്ങളുടെ ബാക്കിയാണ് പുതിയ വിധിയെന്നാണ് പാശ്ചത്യ മാധ്യമങ്ങളുടെ നിരീക്ഷണം.

അതേ സമയം ഒരു മാസം തികയും മുൻപ് ഇത് രണ്ടാം തവണയാണ് ഫേസ്ബുക്കും ടെലഗ്രാമും ശിക്ഷ നേരിടുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മെയ് 25ന് ഫേസ്ബുക്കിന് 26 ദശലക്ഷം റൂബിളും, ടെലഗ്രാമിന് ഒരു മാസം മുൻപ് 5 ദശലക്ഷം റൂബിളും പിഴ ശിക്ഷ വിധിച്ചിരുന്നു. പ്രകോപനകരമായ ഉള്ളടക്കമുള്ള പോസ്റ്റുകൾ പിൻവലിക്കാത്തതിനായിരുന്നു ഈ നടപടി. 

Related News