നിരോധിത മരുന്നുകൾ വിതരണം ചെയ്ത ഫാർമസിസ്റ്റിനെ പിടികൂടി

  • 14/09/2021

കുവൈത്ത് സിറ്റി :ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ അനധികൃതമായി നല്‍കിയ ഫാർമസിസ്റ്റിനെ പോലിസ് അറസ്റ്റ് ചെയ്തു.  നിരോധിത മരുന്നുകൾ കുറിപ്പടി ഇല്ലാതെ ആളുകൾക്ക് വിൽക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ക്രിമിനൽ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് അറബ് വംശജനെ പിടികൂടിയത്.  ഇയാളില്‍ നിന്നും  300,000 ഗുളികകൾ കണ്ടെത്തിയതായും കൂടുതല്‍ നിയമനടപടിക്കായി  പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Related News