60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കൽ; കുവൈറ്റ് വിട്ടത് 42,000 പ്രവാസികൾ.

  • 22/09/2021

കുവൈറ്റ് സിറ്റി :  രാജ്യത്തെ 60 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പരിഹാരമായില്ല. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍   വാണിജ്യ വ്യവസായ മന്ത്രിയുടെ പരിഗണനയിലാലെന്നും   തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

60 വയസ്സുള്ള പ്രവാസികളുടെ പെർമിറ്റ് പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിനു ശേഷം, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ വെളിപ്പെടുത്തിയ  കണക്കുകൾ പ്രകാരം, 2021 -ന്റെ ആദ്യ പകുതിയിൽ 42,000 -ലധികം വിദേശ തൊഴിലാളികൾ കുവൈത്തിലെ സ്വകാര്യമേഖല ഉപേക്ഷിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിൽ ഡോക്ടർമാർ അടക്കം  നിരവധി പ്രൊഫഷണൽ ജോലിക്കാരും ഉൾപ്പെടുന്നതാണ്, അവരിൽ ചിലർ മറ്റു രാജ്യങ്ങളിലേക്ക് പോയതായും റിപ്പോർട്ടുകളുണ്ട്. 
 
നേരത്തെ  60 വയസ്സ് കഴിഞ്ഞ ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത പ്രവാസികളുടെ വിസ പുതുക്കുന്നതിന് ഉയര്‍ന്ന ഫീസ്‌ ഈടാക്കുവാന്‍ കുവൈത്ത് അധികൃതര്‍ തീരുമാനിച്ചിരുന്നു. വിദ്യാഭാസമില്ലാത്തതിനാല്‍ അ​ധി​ക​വും ചെ​റി​യ ശ​മ്പ​ള​ത്തി​ന്​ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ന്നും ചുരുങ്ങിയ ശമ്പളം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന ഫീസ്‌ കൊടുത്ത് വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കുകയെന്നത് അപ്രായോഗികമാണെന്ന് പാ​ർ​ല​മെൻറ്​ അം​ഗങ്ങള്‍ അടക്കമുള്ളവര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ലാ​ണ്​ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന പ്രാ​ബ​ല്യ​ത്തി​ലാ​ക്കുവാന്‍ തീരുമാനമായത്. 

Related News