എയ്ഡ്‌സ് രോഗിയുടെ ശരീരത്തിൽ കണ്ടെത്തിയത് പത്ത് കിലോയിൽ അധികം തൂക്കമുള്ള മുഴ; ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമെന്ന് ഡോക്ടർമാർ

  • 02/02/2022

ന്യൂഡല്‍ഹി: എയ്ഡ്‌സ് രോഗിയില്‍ നിന്നും പത്ത് കിലോയില്‍ അധികം തൂക്കമുള്ള മുഴ വിജയകരമായി എടുത്ത് മാറ്റി ഡോക്ടര്‍മാര്‍.


പ്രായമായ എയ്ഡ്‌സ് രോഗിയുടെ വൃക്കയില്‍ നിന്നാണ് ഡോക്ടര്‍മാര്‍ മുഴ എടുത്ത് മാറ്റുന്ന ശസ്ത്രക്രിയ നടത്തിയത്. ഡല്‍ഹിയിലായിരുന്നു സംഭവം. ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച്‌ ആദ്യമായാണ് ഇത്രയും ഭാരമുള്ള മുഴ വൃക്കയില്‍ നിന്നും പുറത്തെടുക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശസ്ത്രിക്രിയ വിജയകരമായതോടെ 59 വയസുള്ള കെനിയന്‍ സ്ത്രീക്കാണ് പുതുജീവന്‍ ലഭിച്ചത്. എട്ടരമണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയയാണ് വിജയകരമായത്. 40 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ വീതിയുമാണ് മുഴയ്‌ക്ക് ഉണ്ടായത്.

സാധാരണ ലാപ്‌ടോപ്പുകളുടെ വലിപ്പത്തേക്കാള്‍ കൂടുതലാണ് മുഴയുടെ വലിപ്പമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രോഗിയുടെ വയറ് മുഴുവനായും ഈ ട്യൂമര്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. എച്ച്‌ഐവി ബാധിതയായ, പ്രായമായ രോഗിയില്‍ നിന്നും ട്യൂമര്‍ എടുത്തുമാറ്റുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഷാലിമര്‍ ബാഗിലുള്ള മാക്‌സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഡിസംബറിലാണ് ശസ്ത്രക്രിയ നടന്നത്.

Related News