തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നൽകും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയർത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാർക്ക് വരെയായിരുന്നു ഇതുവരെ മെഡലുകൾ നൽകിയിരുന്നത്. വിശിഷ്ടസേവനത്തിനും ധീരതക്കുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉദ്യോഗസ്ഥർക്ക് സമ്മാനിക്കുന്നത്.
പൊലീസ് സേനയിൽ ഐപിഎസ് ഒഴികെയുള്ള എസ്പിമാർ വരെയുള്ളവർക്ക് നൽകിയിരുന്ന മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും ലഭിക്കും. ഫീൽഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. 285 മെഡലുകളാണ് ഇത് വരെ ഉണ്ടായിരുന്നത്. ഇത് 300 ആയി ഉയർത്തി. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ ഉദ്യോഗസ്ഥർക്കും മെഡൽ ലഭിക്കും. വനിതാ പൊലീസുകാർക്ക് നിലവിലെ മാനദണ്ഡങ്ങളിൽ ഇളവ് നൽകും.
വനിതകൾക്ക് 7 വർഷത്തെ സർവീസുണ്ടെങ്കിൽ മെഡലിന് യോഗ്യതയാകും. അർഹരായവരെ മേലുദ്ധ്യോഗസ്ഥർക്ക് ഇനി മുതൽ നാമനിർദേശം ചെയ്യാം. അതേ സമയം മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാരുമായി അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥർ പോലീസ് മെഡലുകൾ സ്വന്തമാക്കുന്നതായി ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇത്തരത്തിൽ സർക്കാർ ശുപാർശ ചെയ്ത ഒരു ഡിവൈഎസ്പിയിൽ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മെഡൽ തിരികെ വാങ്ങുകയും ചെയ്തു. ഇതിന് ശേഷം ഇന്റലിജൻസിൻറെ കർശനമായ പരിശോധനകൾക്ക് ശേഷമാണ് സർക്കാർ മെഡലുകൾ നൽകുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?