ലുലു മാളില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു; 44കാരന്‍ പിടിയില്‍

  • 09/04/2022

കൊച്ചി: വിനോദയാത്രയ്ക്കായി കേരളത്തിലെത്തി ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച തമിഴ്നാട് സ്വദേശിയായ വിദ്യാർഥിനിയെ കയറിപ്പിടിച്ചയാള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് (44)ആണ് കളമശേരി പോലീസിന്റെ പിടിയിലായത്. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി. 

ഊട്ടിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്. കുട്ടി അലറിവിളിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഊട്ടിയിലെ പ്ലസ് ടു വിദ്യാർഥിനിയും സംഘവും കേരളത്തിലെ പലയിടത്തും സന്ദർശിച്ച ശേഷം ഇന്നലെ വൈകിട്ടാണ് മാളിൽ എത്തിയത്. ഈ സമയം കെജിഎഫ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടൻ യാഷ് ലുലുവിൽ എത്തിയിരുന്നു. ഈ തിരക്കിനിടയിലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. 

ശല്യം സഹിക്കാൻ വയ്യാതെ സ്ഥലത്തുനിന്നും മാറിപ്പോയെങ്കിലും പിന്തുടർന്നെത്തിയ പ്രതി വീണ്ടും ഉപദ്രവിച്ചതോടെ പെൺകുട്ടി ബഹളം വെക്കുകയായിരുന്നു.  കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Related News