ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോണ്‍ കോള്‍; പരിഭ്രാന്തിക്കൊടുവില്‍ വ്യാജമെന്ന് കണ്ടെത്തി, പ്രതി പിടിയില്‍

  • 10/04/2022

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഫോൺ കോൾ പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്. തുടര്‍ന്ന് പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കുമാറ്റിയിരുന്നു.

പോലീസിന്‍റെ അന്വേഷണത്തിൽ ഇത് വ്യാജഭീഷണിയാണെന്ന് കണ്ടെത്തി. വ്യാജ സന്ദേശത്തിന് പിന്നിലുള്ളയാളെ തിരിച്ചറിഞ്ഞെന്ന് പോലീസ് പറഞ്ഞു. ​ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ.  കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തു. 

Related News