നടുറോഡിൽ അമ്മയെയും അച്ഛനെയും മകന്‍ ഓടിച്ചിട്ട് വെട്ടിക്കൊന്നു; അമ്മയുടെ മുഖം വെട്ടി വികൃതമാക്കി, മൃതദേഹങ്ങള്‍ വഴിയില്‍

  • 10/04/2022

തൃശ്ശൂര്‍: തൃശ്ശൂരില്‍  അച്ഛനേയും അമ്മയേയും മകൻ ഓടിച്ചിട്ട് വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതക ശേഷം പ്രതിയായ മകൻ അനീഷ് (30 ) ഒളിവില്‍ പോയി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്ന ദമ്പതികളെ വെട്ടുകത്തിയുമായെത്തി മകന്‍ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന് കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റോഡിലാണ് മൃതദേഹങ്ങൾ കിടന്നിരുത്. കൊലപാതക വിവരം വിളിച്ച് അറിയിച്ചത് അനീഷാണെന്ന് പൊലീസ് പറഞ്ഞു. 

അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു അനീഷ് താമസിച്ചിരുന്നത്. വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അഭിഭാഷകയായ സഹോദരി കൂടിയുണ്ട് അനീഷിന്. ഇവർ വിവാഹിതയായി മറ്റൊരു വീട്ടിലായിരുന്നു താമസം. അനീഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 

Related News