കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പങ്കുണ്ടോ എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഹാജരാകണമെന്നായിരുന്നു പോലീസ് നിർദ്ദേശം. എന്നാൽ ഇന്ന് ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്നും മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമെന്നാണ് നടി അറിയിച്ചിരിക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്കും പങ്കുണ്ടെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. അതുകൊണ്ട് തന്നെ ഹാജരാകുന്നത് മനപ്പൂർവ്വം വൈകിപ്പിക്കാനുള്ള നീക്കമാണ് നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാവ്യയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റേതായി പുറത്തുവന്ന ശബ്ദര രേഖയെന്നാണ് അന്വേഷണ സംഘം പറയുന്നത്. കാവ്യയെ കുറിച്ചാണ് സുരാജ് ഓഡിയോയിൽ പറയുന്നത്. വധഗൂഢാലോചന കേസ് പ്രതിയും ദിലീപിന്റെ ഉറ്റസുഹൃത്തുമായ ശരതുമായി സുരാജ് നടത്തുന്ന സംഭാഷണമാണ് കാവ്യയ്ക്കെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.കാവ്യയ്ക്കും ദിലീപിനും കേസിൽ തുല്യപങ്കുണ്ടോയെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടപടിയിലേക്ക് നീങ്ങിയത്. ഹാജരാകണമെന്ന് നടിയോട് ആവശ്യപ്പെട്ടെങ്കിലും കാവ്യ തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. തുടർന്നാണ് തിങ്കളാഴ്ച ഹാജരാകുന്നതിനായി നോട്ടീസ് നൽകിയത്.അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ മുൻകൂർ ജാമ്യത്തിനായി കാവ്യ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?