കണ്ണൂർ : സംസ്ഥാനത്ത് ചർച്ചയായ സിൽവർ ലൈൻ പദ്ധതിക്ക് സിപിഐ എം (CPIM) ജനറൽ സെകട്ടറി സിതാറാം യെച്ചൂരിയുടെ പൂർണ്ണ പിന്തുണ. സംസ്ഥാനത്തിൻ്റെ വികസനങ്ങൾക്ക് ആവശ്യമായ പദ്ധതിയാണ് ഇതെന്നും കേരളാ വികസനമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും യെച്ചൂരി വാർത്താ സമ്മേളനത്തിൽവ്യക്തമാക്കി.
കേരളത്തിന്റെ സിൽവർ ലൈൻ പദ്ധതിയേയും മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൽ പദ്ധതിയേയും തമ്മിൽ താരതമ്യപ്പെടുത്തരുതെന്നും യെച്ചൂരി അഭ്യർത്ഥിച്ചു. രണ്ട് പദ്ധതികളുടേയും സാഹചര്യം വ്യത്യസ്തമാണെന്നാണ് സിപിഎം ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം. ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥയിലാണ് എതിർപ്പുയർത്തിയതെന്നും കെ റെയിൽ പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ വ്യവസ്ഥകൾ തീരുമാനിക്കുന്നതേയുള്ളൂവെന്നും യെച്ചൂരി വിശദീകരിച്ചു. നിലവിൽ സർവേ മാത്രമാണ് നടക്കുന്നതെന്നും മറ്റെല്ലാം പിന്നീടാണെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്ത് സിപിഎമ്മിന്റെ വർഗ ബഹുജന സംഘടനകളുടെ ഭാഗമായി തൊഴിലാളികളും അങ്കൺവാടി ജീവനക്കാരും കർഷകരുമെല്ലാം ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം വർഗീയ വിഷയങ്ങൾ ഉയർത്തി ഹൈജാക്ക് ചെയ്യുകയാണ്. അതിനാണ് ഹിജാബ് പോലുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മതേതര സമൂഹം ഒന്നിക്കേണ്ടതുണ്ട്. ഹിന്ദുത്വ വർഗീയതക്കെതിരെ രാജ്യം ഒന്നിയ്ക്കണം. ഇടതു ജനാധിപത്യ ബദൽ രാഷ്ട്രീയ പാർട്ടികളെ കൊണ്ട് മാത്രം നടക്കുന്നതല്ല. ഹിജാബും, മാംസം കഴിയ്ക്കുന്നതുമൊക്കെയാണ് ബി ജെ പിയ്ക്ക് പ്രശ്നം. ഇതാണ് പാർട്ടി കോൺഗ്രസിൽ ചർച്ചയായതും. തൊഴിലില്ലായ്മയും , ദാരിദ്ര്യവുമൊന്നും അവർക്ക് പ്രശ്നമില്ല. ഇത്തരം വിഷയങ്ങൾ ഉയർത്തിക്കാട്ടി താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമം. പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണാൻ പാർട്ടി ശ്രമിക്കുമെന്നും യെച്ചൂരി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?