തിരുവനന്തപുരം: വൈദ്യുതിബോര്‍ഡ് ചെയര്‍മാന്‍ ബി അശോകിന്‍റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബോർഡ് ആസ്ഥാനത്ത് നടക്കുന്നത്. വൈദ്യുതി ഭവന് മുന്നില്‍ കെഎസ്ഇബി ഓഫിസേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സത്യഗ്രഹവും, നിസ്സഹകരണ സമരവും തുടങ്ങി. ചെയര്‍മാന്‍റെ പ്രതികാര നടപടികളും, സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി.സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ഇതോടൊപ്പം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിസ്സഹകരണ സമരവും ഓഫീസേഴ്സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അനധികൃതമായി അവധിയടുത്തുവെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്പെന്‍ഡ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സംസ്പന്‍ഡ് ചെയ്തത്.
അതേ സമയം, ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി. അശോക്. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണക്കുന്നുണ്ട്.
സമരം നീണ്ടുപോകുന്നത് കെഎസ്ഇബിയുടെ സേവനങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്ക ശക്തമായതോടെയാണ് സിപിഎം ഇടപെടലുണ്ടായത്. മുന്‍മന്ത്രി എകെ ബാലന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുമായി ചര്‍ച്ച നടത്തും. നാളെ തലസ്ഥാനത്തെത്തുന്ന മന്ത്രി, കെഎസ്ഈബി ചെയര്‍മാനുമായും, ഓഫീസേഴ്സ അസോസിയേഷന്‍ നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതോടെ സമവായ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?