സില്‍വര്‍ലൈനിനെതിരെയുള്ള ബി.ജെ.പി സമരം കാപട്യം ; വി.ഡി. സതീശന്‍.

  • 11/04/2022

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ പ്രധാന മന്ത്രിയെയും റെയില്‍വേ മന്ത്രിയെയും നേരിൽ കണ്ട് സംസാരിച്ചാൽ തീരാവുന്ന കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പദ്ധതിക്കെതിരെ ബി.ജെ.പി നടത്തുന്ന സമരം കാപട്യമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കേന്ദ്ര മന്ത്രി വി. മുരളീധരന്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ സംസാരിക്കാതെ സമരം ചെയ്യുന്ന യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ സംസാരിക്കുന്നത് അനാവശ്യമാണെന്നും  അദ്ദേഹം പറഞ്ഞു.

പദ്ധതിക്കെതിരെ സമരം ചെയ്യാന്‍ യു.ഡി.എഫിന് ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്നും പ്രത്യക്ഷ നേതാവ് വ്യക്തമാക്കി. സില്‍വര്‍ലൈന് അനുമതി നല്‍കില്ലെന്ന് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചാല്‍ പിന്നെ പദ്ധതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News