കെഎസ്ഇബി സമരം; വൈദ്യുതി മന്ത്രിയുടെ ചർച്ച ഇന്ന്

  • 11/04/2022

തിരുവനന്തപുരം: വൈദ്യുതി ബോർഡ് ആസ്ഥാനത്ത് നടക്കുന്ന സമരം അവസാനിപ്പിക്കുന്നതിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഇന്ന് ചെയർമാൻ ബി. അശോകുമായും ഓഫീസേഴ്സ് അസോസിയേഷനുമായും ചര്‍ച്ച നടത്തും.
സംഘടന ഭാരവാഹികളുടെ സസ്പെന്‍ഷന്‍ പിന്‍വിലക്കുക, ചെയർമാന്‍റെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹ സമരം നടക്കുന്നത്.

എന്നാല്‍ ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ ഇന്ന് രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായേക്കും. ഇടതുമുന്നണി നേതൃത്വത്തിന്റെ ഇടപെടലോടെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാമെന്ന പ്രതീക്ഷിയിലാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി.

ഇന്ന് നടത്തുന്ന ചര്‍ച്ചയില്‍ സമരം അവാസനിപ്പിക്കുന്നതിനുള്ള ധാരണ ഉണ്ടായേക്കുമെന്നാണ് സൂചന. ചെയര്‍മാന്‍റെ സമീപനം തിരുത്തിയില്ലെങ്കില്‍ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പും ഓഫീസേഴ്സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്.

Related News