പാഠപുസ്തകത്തിലെ തെറ്റ് കണ്ടെത്തി മൂന്നാം ക്ലാസുകാരൻ; പരിഹരിക്കുമെന്ന് എസ്.സി.ഇ.ആര്‍.ടി

  • 12/04/2022

ഈരാറ്റുപേട്ട : ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തില്‍ അച്ചടിച്ചുവന്ന പ്രതിജ്ഞയിലെ തെറ്റ് കണ്ടെത്തി മൂന്നാം ക്ലാസുകാരൻ. കോട്ടയം ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി.സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് അബ്ദുല്‍ റഹിമാണ് ഈ മിടുക്കൻ.

പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലാണ് പ്രതിജ്ഞ തെറ്റായി അച്ചടിച്ചിരുന്നത്. ഇംഗ്ലീഷില്‍ നല്‍കിയിരിക്കുന്ന പ്രതിജ്ഞയില്‍ രണ്ടിടത്താണ് തെറ്റു സംഭവിച്ചത്. തെറ്റ് കണ്ടെത്തുക മാത്രമല്ല, എസ്.സി.ഇ.ആര്‍.ടി.യിലേക്ക് തെറ്റ് ചൂണ്ടിക്കാണിച്ച് കത്തയയ്ക്കുകയും ചെയ്തു.


പാഠപുസ്തകത്തിലെ പ്രതിജ്ഞയിലുണ്ടായ അച്ചടിപ്പിശക് ഉടന്‍ ആരംഭിക്കുന്ന പാഠപുസ്തകപരിഷ്‌കരണത്തില്‍ പരിഹരിക്കുമെന്ന വിവരമറിയിച്ചു കൊണ്ടുള്ള എസ്.സി.ഇ.ആര്‍.ടി.യുടെ മറുപടിയും അബ്ദുല്‍ റഹിമിന് ലഭിച്ചു.

Related News