കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ നടി കാവ്യ മാധവനെ വീട്ടില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ തീരുമാനം. വീട്ടിലെത്തി ചോദ്യം ചെയ്യുന്നതാണ് ഉചിതമെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
കേസിലെ സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇത് മറികടന്ന് ക്രൈംബ്രാഞ്ച് തീരുമാനപ്രകാരം ഇഷ്ടമുള്ള സ്ഥലത്ത് വച്ച് ചോദ്യം ചെയ്താല്‍ കോടതിയില്‍ തിരിച്ചടി ലഭിക്കുമെന്ന വിലയിരുത്തലിലാണ് നടപടി.
നിയമോപദേശത്തിന്റെ പശ്ചാത്തലത്തില്‍ ഐജി പി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേര്‍ന്നാണ് വീട്ടിലെത്തി ചോദ്യം ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?