തൊടുപുഴയിൽ പതിനേഴുകാരി പീഡനത്തിനിരയായ സംഭവത്തിൽ പെൺകുട്ടിയുടെ അമ്മ അറസ്റ്റിൽ.പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടേയും മുത്തശ്ശിയുടേയും ഒത്താശയോടെയെന്ന് പൊലീസ് വ്യക്തമാക്കി.
പത്ത് പ്രതികളുള്ള കേസിൽ അറസ്റ്റിലായത് ആറുപേരാണ്. പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ച സ്വദേശി തങ്കച്ചൻ, കുമാരമംഗലം സ്വദേശി ബേബി, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തുവരുന്നത്. പീഡനത്തിരയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. വയറുവേദന ആണെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. ആശുപത്രി രേഖകളിൽ 18 വയസെന്നാണ് കുട്ടി പറഞ്ഞിരുന്നതെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നിയതോടെ പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?