നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന് അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. വീട്ടില്‍ ക്രൈംബ്രാഞ്ച് നോട്ടിസ് പതിച്ചതുകൊണ്ടുമാത്രം ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന് ഇരുവര്‍ക്കും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് പതിപ്പിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും. ആലുവയിലെ വീടായ പത്മസരോവരത്തില്‍ വച്ചാണ് കാവ്യയുടെ മൊഴി രേഖപ്പെടുത്തുക.സാക്ഷിയായതും സ്ത്രീയെന്ന പരിഗണനയും കാവ്യയ്ക്ക് ലഭിക്കുമെന്നും നിയമോപദേശത്തില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?