പോക്സോ കേസില്‍ മാസങ്ങളോളം തടവില്‍; ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി

  • 13/04/2022

തൃശ്ശൂർ: പോക്സോ കേസിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. ചാമക്കാല സ്വദേശി കൊടുങ്ങൂക്കാരൻ സഹദാണ്( 26) മരിച്ചത്.  

 യുവാവിനെതിരെ ചാമക്കാലയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മാസങ്ങളോളം തടവിൽ കഴിഞ്ഞു. അടുത്തിടെയാണ് ഇദ്ദേഹം ജാമ്യം നേടിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലാണ് സഹദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ കേസിൽ താൻ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഇന്നലെ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു.

Related News