സോപ്പുപൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു

  • 13/04/2022

മലപ്പുറം: സോപ്പുപൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർത്ഥി മരിച്ചു. പാണ്ടിക്കാട് തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18) ആണ് മരിച്ചത്. 

ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകിട്ട് സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related News