ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് വീടിന് മുകളില്‍ അഞ്ചരമണിക്കൂര്‍; ആശങ്കയ്ക്ക് വിരാമമായത് ഇങ്ങനെ...

  • 13/04/2022

കോട്ടയ്ക്കല്‍:  ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് പിതാവ് ഇരുനില വീടിന് മുകളില്‍ നിന്നത് അഞ്ചരമണിക്കൂര്‍. കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലാണ് കുഞ്ഞിനെ കൊല്ലുമെന്ന ഭീഷണി മുഴക്കി പിതാവ് നാടിനെയാകെ പേടിപ്പെടുത്തിയത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.

ബുധനാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഏഴുമണിയോടെയാണ് 21-കാരനായ യുവാവ് ആറുമാസം പ്രായമുള്ള മകനുമായി രണ്ടുനില വീടിന്റെ മുകളില്‍ കയറിയത്.  ഇയാള്‍ കുഞ്ഞിന്റെ കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്ര പറഞ്ഞിട്ടും താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.  അനുരഞ്ജന ശ്രമങ്ങളും ഫലംകണ്ടില്ല. ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് യുവാവ് തന്നെ ഭാര്യാപിതാവിന് കുഞ്ഞിനെ കൈമാറുകയായിരുന്നു. 

കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതമായതോടെ ഉച്ചയ്ക്ക് 12.30-ഓടെ പോലീസും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും വീടിന് മുകളില്‍ കയറി യുവാവിനെ കീഴടക്കി. പിന്നാലെ പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് വെട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. 

Related News