കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് യാത്രികനില്‍ നിന്ന് കഞ്ചാവ് പിടികൂടി

  • 14/04/2022

കല്‍പറ്റ: കെ.എസ്..ആര്‍..ടി..സി സ്വിഫ്റ്റ് ബസ് യാത്രക്കിടെ കഞ്ചാവ് കടത്തിയ യുവാവവിനെ പിടികൂടി. ബംഗാള്‍ സ്വദേശി അനോവര്‍ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്കു പോകുന്ന ബസിലാണ് കഞ്ചാവ് കടത്തിയത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ. ഷാജി, പ്രിവന്റീവ് ഓഫിസര്‍ വി.ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related News