ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് ഭാര്യവീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി

  • 14/04/2022

കൊടുവായൂര്‍: ഭാര്യ പിണങ്ങിപ്പോയതില്‍ മനംനൊന്ത് ഭര്‍ത്താവ് ഭാര്യയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. തേങ്കുറിശ്ശി മാനാംകുളമ്പ് കൊളക്കപ്പാടംവീട്ടില്‍ രമേശാണ് (36) മരിച്ചത്. പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

സംഭവദിവസം രാത്രി എട്ടരയോടെ കൊടുവായൂര്‍ എത്തനൂര്‍ കല്ലങ്കാട്ടിലെ ഭാര്യയുടെ വീട്ടിലേക്ക് വന്ന രമേശ് പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യ ഷീബ വെള്ളമൊഴിച്ച് രക്ഷപ്പെടുത്തി. എന്നാല്‍, അല്പസമയത്തിനുശേഷം കൂടുതല്‍ പെട്രോള്‍ ഒഴിച്ച് വീണ്ടും തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടര്‍ന്നതോടെ ഇയാള്‍ക്ക് ഗുരുതര പരിക്കേറ്റു. പാലക്കാട്ടും പിന്നീട് തൃശ്ശൂരിലുമായി ചികിത്സതേടി. 

രമേശും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം സംസ്‌കരിച്ചു.  

Related News