വീണ്ടും സുരേഷ് ഗോപിയുടെ പരിഹാസം; വിഷു കഴിഞ്ഞാലും കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയെന്ന്

  • 14/04/2022


തൃശ്ശൂര്‍: വിഷുക്കൈനീട്ട വിവാദത്തില്‍ വീണ്ടും പരിഹാസവുമായി സുരേഷ് ഗോപി എം.പി. പ്രതികരണവുമായി ബി.ജെ.പി. എം.പിയും നടനുമായ സുരേഷ് ഗോപി. രാഷ്ട്രീയ ഇടപെടലുകള്‍ കാരണം വിഷു കഴിഞ്ഞാലും ജനങ്ങള്‍ കൈനീട്ടം ആവശ്യപ്പെടുന്ന അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ നന്ദിയുണ്ടെന്ന് പരിഹാസ രൂപേണ പറഞ്ഞ അദ്ദേഹം ആചാരം മാറി വാശിയിലേക്കാണ് കാര്യങ്ങള്‍ മാറുന്നതെന്നും കൂട്ടിച്ചേര്‍ത്തു. 

കുരുന്നുകള്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത് രസിക്കാത്തത് ചൊറിയന്‍ മാക്രിക്കൂട്ടങ്ങള്‍ക്കാണെന്നും നന്മ മനസ്സിലാക്കാന്‍പറ്റാത്ത മാക്രിക്കൂട്ടങ്ങളോട് എന്തു പറയാനാണെന്നും കഴിഞ്ഞ ദിവസം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞിരുന്നു.

കാറിലിരുന്ന് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കുന്നതും പണം വാങ്ങിയശേഷം സ്ത്രീകള്‍ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതുമായ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം വിവാദമായത്. ഇതില്‍ സാമൂഹികമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്‍കാനായി മേല്‍ശാന്തിമാര്‍ക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നല്‍കിയതും നേരത്തെ വിവാദമായിരുന്നു.

Related News