ഉത്സവകാലത്ത് മുസ്ലീങ്ങള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡിനെതിരേ വ്യാപക പ്രതിഷേധം

  • 15/04/2022

കണ്ണൂര്‍: ഉത്സവകാലത്ത് ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച ക്ഷേത്ര കമ്മിറ്റിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. 

കണ്ണൂര്‍ കുഞ്ഞിമംഗലം മല്ലിയോട്ട പാലോട്ട് കാവ് ഭാരവാഹികളാണ് വിവാദ നടപടിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വര്‍ഷവും ക്ഷേത്ര അധികൃതര്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് വിവാദത്തിലായിരുന്നു. അതേസമയം ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധമറിയിച്ചു. 

മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോര്‍ഡ് സ്ഥാപിക്കുന്നത് മത നിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് മാടായി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. 
'നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണെന്നും അവര്‍ കുട്ടിച്ചേര്‍ത്തു.



Related News