മീന്‍ കഴിച്ച പൂച്ചകള്‍ ചത്തു; കറി കഴിച്ചവര്‍ക്ക്‌ വയറുവേദന

  • 16/04/2022

ഇടുക്കി: മീന്‍ കഴിച്ച പൂച്ചകള്‍ ചത്തുവീണത് നെടുങ്കണ്ടം തൂക്കുപാലത്തെ നാട്ടുകാരെ ആശങ്കയിലാക്കി. മീന്‍കറി കൂട്ടിയവര്‍ക്ക് വയറുവേദനയും അനുഭവപ്പെട്ടിരുന്നു. 

സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദേശം നല്‍കി. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥസംഘം ഇന്ന് തന്നെ നടപടി സ്വീകരിക്കും. 

മത്സ്യം കേടാകാതിരിക്കാനായി മായം ചേര്‍ത്തിട്ടുള്ളതായി സംശയമുണ്ട്. അങ്ങനെയെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി.

Related News