താമരശ്ശേരി ചുരത്തില്‍ കല്ല് ഉരുണ്ടു വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • 16/04/2022

താമരശ്ശേരി: താമരശ്ശേരി ചുരം ആറാം വളവിന് മുകളില്‍ നിന്ന് കല്ല് ഉരുണ്ട് വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. വണ്ടൂര്‍ എളമ്പാറ ബാബുവിന്റെ മകന്‍ അഭിനവ് (20) മരിച്ചത്. 

ബൈക്കിലുണ്ടായിരുന്ന സുഹൃത്ത് അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചക്ക് ആറാം വളവില്‍ വെച്ചായിരുന്നു അപകടം. പൊളിഞ്ഞു വീണ മരത്തിനൊപ്പം ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും യാത്രികരും താഴേക്ക് പതിക്കുകയായിരുന്നു. 

പരിക്കേറ്റ അഭിനവിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related News