ധനമന്ത്രിയുടെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; അപകടത്തില്‍പ്പെട്ടത് രണ്ട് ലക്ഷം കിലോമീറ്റര്‍ ഓടിയ ഇന്നോവ

  • 17/04/2022

തിരുവനന്തപുരം: സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഔദ്യോഗിക കാറിന്റെ ടയര്‍ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. കാറിന്റെ പുറകിലെ ടയറാണ് അപകടത്തില്‍പ്പെട്ടത്. വേഗത കുറവായതിനാന്‍ മന്ത്രി വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അപകടസമയത്ത് വാഹനം 20 കിലോമീറ്റര്‍ വേഗതയിലാണ് ഓടിയത്. 

വെള്ളിയാഴ്ച രാത്രി കുറവന്‍കോണത്ത് വെച്ചാണ് സംഭവം. വാഹനം റോഡിലുരസി നിന്നു. പിന്നീട് മറ്റൊരു വാഹനത്തില്‍ മന്ത്രി യാത്ര തുടര്‍ന്നു. രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയ ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്. 

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്വമുള്ള ടൂറിസം വകുപ്പിന് ധനവകുപ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി. വാഹനത്തിന്റെ കാലപ്പഴക്കമാണ് ഡിസ്‌കോടെ ടയര്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കിയതെന്ന് ധനവകുപ്പ്, ടൂറിസം വകുപ്പിനെ അറിയിച്ചെന്നാണ് വിവരം.

Related News