വിഷുക്കണി ഒരുക്കാന്‍ ഭാര്യയുടെ വിളക്ക് അമ്മ എടുത്തു; അമ്മയെ വിളക്കു കൊണ്ട് അടിച്ച് എല്ലു പൊട്ടിച്ച മകന്‍ അറസ്റ്റില്‍

  • 18/04/2022

മണലൂര്‍: വിഷുക്കണി ഒരുക്കുന്നതിനായി ഭാര്യയുടെ വിളക്ക് അമ്മ എടുത്തതിന് അമ്മയെ മര്‍ദ്ദിച്ച മകന്‍ അറസറ്റില്‍. പാലാഴി വാലപ്പറമ്പില്‍ സുധീഷി (38)നെയാണ് അന്തിക്കാട് എസ്.ഐ. റിനീഷ് അറസ്റ്റ് ചെയ്തത്.  

സുധീഷിന്റെ ഭാര്യയുടെ വിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിന്റെ വിരോധത്തിലാണ് മര്‍ദിച്ചത്. അമ്മയെ തള്ളി താഴെയിട്ട് അടിക്കുകയും ചവിട്ടുകയും ചെയ്തു. വിളക്കുകൊണ്ട് കൈയില്‍ അടിച്ചതിനെ തുടര്‍ന്ന് കൈപ്പത്തിയുടെ എല്ലു പൊട്ടി. ഗുരുതരമായി പരിക്കേറ്റ അമ്മ ചികിത്സയിലാണ്. 

സുധീഷിനെ പാലാഴിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് -2 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുരുകദാസ്, സി.പി.ഒ. അര്‍ജുന്‍ എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related News