ഭാര്യയെ റബ്ബർ തോട്ടത്തിലിട്ട് വെട്ടിക്കൊന്നു, തടഞ്ഞ സഹോദരിയുടെ വിരലുകൾ വെട്ടിമാറ്റി, ഒടുവിൽ ആത്മഹത്യ

  • 20/04/2022

കൊല്ലം:  ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കൊട്ടാരക്കര  നെടുവത്തൂർ പുല്ലാമലയിലാണ് നാടിനെ നടുക്കിയ സംഭവം. പുല്ലാമല സ്വദേശി രാജനാണ് (64) ഭാര്യ രമയെ കൊന്ന് സ്വയം ജീവനൊടുക്കിയത്. 

ഭാര്യയെ അക്രമിക്കുന്നതിനിടെ തടയാനെത്തിയ രമയുടെ സഹോദരി രതിയുടെ കൈവിരലുകളും രാജൻ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നത്. റബര്‍ തോട്ടത്തിലൂടെ നടന്ന് പോവുകയായിരുന്ന രമയെ രാജന്‍ പതുങ്ങിയിരുന്ന് ആക്രമിച്ചെന്നാണ് വിവരം. 

രമയുടെ മരണം ഉറപ്പിച്ചതിന് പിന്നാലെ രാജന്‍ ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്ന് രമയും രാജനും വേര്‍പിരിഞ്ഞാണ് താമസിച്ചിരുന്നത്. 

Related News